ചാവക്കാട് :മഴക്കാലം രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. നഗരസഭയുടെ കീഴിലുള്ള മുഴുവൻ വാർഡുകളിലും ക്യാമ്പുകൾ നടത്തുന്നതിന്റെ ഭാഗമായി 16, 17 വാർഡുകളിൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി.നഗരസഭ തല ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്.സലാം സ്വാഗതം പറഞ്ഞു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.യതീന്ദ്രദാസ് ആശംസകൾ. നഗരസഭ ആയുർവേദ ഡോക്ടർ ധന്യശ്രീ ഉണ്ണി നന്ദി രേഖപ്പെടുത്തി.ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും പ്രദേശവാസികളുമടക്കം നിരവധിപേർ ക്യാമ്പിൽ പങ്കെടുത്തു. വരുംദിവസങ്ങളിൽ നഗരസഭയിലെ മറ്റ് വാർഡുകളിലും ഇത്തരത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്
മഴക്കാല രോഗ പ്രതിരോധം; ചാവക്കാട് നഗരസഭയിൽ അയുർവേദ മെഡിക്കൽ ക്യാമ്പ്
