ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം:ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചതിനെ തുടർന്ന് പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി പുല്ലൂർ കളത്തിൻപടി സ്വദേശി മുസമ്മിലിന്റെ മകൻ ഷാദിൻ ആണ് മരിച്ചത്. മഞ്ചേരി […]

കുന്നംകുളത്ത് ബൈക്ക് അപകടം; കാവിലക്കാട് സ്വദേശികളായ 2 യുവാക്കൾക്ക് ദാരുണാന്ത്യം

കുന്നംകുളം : കാണിയാമ്പലിൽ ഇന്ന് പുലർച്ചെ 2 മണിക്കുണ്ടായ ബൈക്കപകടത്തിൽ കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ മകൻ പ്രണവ് (26) ,കാവിലക്കാട് മമ്പറമ്പിൽ ജിഷ്ണു (27) എന്നിവരാണ് മരിച്ചത്. […]

തൃശ്ശൂർ അടാട്ട് അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി. ശിൽപ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടില്‍ യുവതിയുടെ ഭര്‍ത്താവും അമ്മയും ഉണ്ടായിരുന്നു. […]

മുൻമന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി:മുൻമന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ വി കെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വ വൈകുന്നേരം മൂന്നരയോടെയാണ് അന്ത്യം.മുസ്ലിം ലീഗിൻറെ വിദ്യാർഥി സംഘടനയായ എംഎസ്എഫിലൂടെയാണ് ഇബ്രാഹിംകുഞ്ഞിൻറെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ […]

അന്തരിച്ചു

അന്തരിച്ചുഞമനേങ്ങാട് :വടാശ്ശേരി പരേതനായ അപ്പുണ്ണി മകൻ സുരേന്ദ്രൻ (86) നിര്യാതനായി.ഭാര്യ: തങ്ക .മക്കൾ: സജിത, ഷീജ, ഷിജിത്ത്.മരുമക്കൾ: ഗോപി (പരേതൻ) ജ്യോതിഷ് കുമാർ, ഷിജി

അന്തരിച്ചു

വൈലത്തൂർ: നായരങ്ങാടി കൊള്ളന്നുർ ജോണി മകൻ മോഹൻ (63) (അമ്മാറയിൽ മോഹൻ) അന്തരിച്ചു.വടക്കേക്കാട് സഹകരണ ബാങ്ക് പ്രസിഡണ്ട്, നായരങ്ങാടി റാബിറ്റ് ഇ വെഹിക്കിൾസ് സ്ഥാപന ഉടമകളിൽ ഒരംഗമാണ്.സംസ്കാരം നാളെ (4 -1 – 26) […]

തൃശൂർ പൊയ്യയിൽ യുവാവ് വെള്ളത്തിൽ വീണ് മരിച്ചു

തൃശ്ശൂർ : പൊയ്യ അത്തിക്കടവിൽ ചെമ്മീൻകെട്ടിൽ വീണ് യുവാവ് മരിച്ചു. ചെമ്മീൻ കെട്ടിൽമീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണാണ് അപകടം.  അത്തിക്കടവ് സ്വദേശി ചെന്തുരുത്തിക്കാരൻ വീട്ടിൽ ലൈജു (37) ആണ് മരിച്ചത്.

കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

ചങ്ങരംകുളം:മണ്ണ് വാരിത്തിന്ന് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു.പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്റൂഫിൻന്റെ മകൻ അസ‌ം നൂഹ്(ഒരുവയസ്സ്) ആണ് മരിച്ചത്.ഞായറാഴ്ച കാലത്ത് വീട്ടു മുറ്റത്ത് നിന്നും അബദ്ധത്തിൽ മണ്ണ് വാരി തിന്നുകയായിരുന്നു. ഉടൻ […]

ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം: ശങ്കരപുരം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കൊട്ടേക്കാട് രാജൻ്റെ മകൻ അനിരുദ്ധ് (29) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേൽക്കാത്തതിന് തുടർന്ന് വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്.. […]

ചൊവ്വൂരിൽ സ്കൂട്ടറിൽ കാറിടിച്ച് അപകടം;ആറ് വയസുകാരന് ദാരുണാന്ത്യം

തൃശ്ശൂർ: സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരന് ദാരുണാന്ത്യം. ചൊവ്വൂരിൽ അച്ഛനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കൃഷ്ണസ്വരൂപ് എന്ന കുട്ടിയാണ് മരിച്ചത്. പെരുവനം സംസ്‌കൃത സ്‌കൂളിന് സമീപം ചക്കാലക്കൽ അരുൺ കുമാറിന്റെയും കൃഷ്ണപ്രിയയുടെയും മകനാണ് കൃഷ്ണസ്വരൂപ്. […]