പുന്നയൂർകുളം:വയോജനങ്ങളുടെ സംഘ ടനയായ പുന്നയൂർകുളം വയോമിത്ര ക്ലബ് കൂട്ടായ്മ അഗങ്ങൾ ഒത്തുചേർന്നു.
കുന്നത്തൂർ റെസിഡൻ സാസ്‌ക്കാരിക കേന്ദ്രത്തിൽ നടത്തിയ പരിപാടിയിൽ പ്രസിഡണ്ട് സി.കെ ഷണ്മുഖൻ അധ്യക്ഷതവഹിച്ചു.സെക്രട്ടറി കെ.കെ. സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പി.ഗോപാലൻ,ഉമ്മർ അറക്കൽ, കെ.വേണു,ഷാജു ചെറുവത്തൂർ എന്നിവർ പ്രസംഗിച്ചു.
എക്സി.മെമ്പർ ഉദയൻനായരുടെ നിര്യാണത്തിൽ അനുശോചിച്ചു.
എം വി. ജോസ്,കൃഷ്ണദാസ്,ലീല, മോഹൻ മാത്രംകോട്ട്, ബഷീർ കോറോത്തയിൽ,ടി. ഡി ജെയിംസ് എന്നിവർ അനുഭവങ്ങൾ പങ്ക് വെച്ചു സംസാരിച്ചു.തുടർന്ന് ക്ലബ് അംഗ ങ്ങളുടെ കലാവിരുന്ന്,ഗിഫ്റ്റ് വിതരണം എന്നിവയുണ്ടായി
പുന്നയൂർക്കുളം വയോമിത്ര ക്ലബ് അംഗങ്ങൾ ഒത്തുചേർന്നു
