ചമ്മന്നൂർ 31 -ാം നമ്പർ അംഗൻവാടിയിൽ വർഷങ്ങൾ പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന്

പുന്നയൂർക്കുളം: ഗ്രാമപഞ്ചായത്ത് 2014-15 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചമ്മന്നൂർ എട്ടാം വാർഡിലെ 31 ആം നമ്പർ അംഗൻവാടിയിൽ വർഷങ്ങൾ പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് ആക്ഷേപം. ഗ്രാമ പഞ്ചായത്ത് രണ്ട് വർഷം മുൻപ് നിർമ്മിച്ച കുഴൽ കിണർ വെള്ളം പമ്പ് ചെയ്യാനുള്ള ഇലക്ട്രിക് മോട്ടോർ വാങ്ങി വെക്കാത്തത് കാരണം പ്രവർത്തന രഹിതമാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വിജയിച്ച വാർഡ് കൂടിയാണിത്. ചമ്മന്നുർ നിലവിൽ ഈ അംഗൻവാടിയിൽ രണ്ട് ജീവനക്കാർ മാത്രമാണുള്ളത്. പ്രാഥമികാവശ്യങ്ങൾക്ക് തൊട്ടടുത്ത വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഈ അവസ്ഥയിൽ രക്ഷകർത്താകൾ  കുട്ടികളെ അംഗൻ വാടിയിലേക്ക് പറഞ്ഞയക്കാത്ത സാഹചര്യമുണ്ട്.അംഗൻവാടികൾ എല്ലാം സ്മാർട്ട്‌ അംഗൻവാടികളാക്കി കുട്ടികളുടെ വിദ്യാഭ്യാസ, ജീവിത നിലവാരം ഉയർത്തി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം വാർഡിലെ അംഗൻവാടിയിലെ ദുരവസ്ഥ എന്ത് കൊണ്ടാണ് പഞ്ചായത്ത് പ്രസിഡന്റ്‌ കാണാതെ പോയതെന്നും നിലവിലെ പ്രശ്നത്തിനു എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്നും ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *