തീരദേശത്തിന് പുതിയ റോഡ് സമ്മാനിച്ച് ചാവക്കാട് നഗരസഭ

ചാവക്കാട്: നഗരസഭയുടെ   2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് ഒന്നിൽ  നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.
4,53,000 രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷാഹിനസലീം അധ്യക്ഷത വഹിച്ചു.1-ാം വാർഡ് കൗൺസിലർ ഉമ്മു റഹ്മത്ത്  സ്വാഗതം ആശംസിച്ചു.നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ ടോണി സി എൽ പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ വി, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ പ്രസന്ന രണദിവെ,മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം.ആർ  രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അംഗനവാടി അധ്യാപിക ചന്ദ്രിക നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *