ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റൽ ലോക്കർ:താൽപര്യപത്രം ക്ഷണിച്ചു

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭകജനങ്ങൾ ബാഗ്, മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ക്ലോക്ക് റൂമുകളിൽ ഏൽപ്പിക്കുന്നതിനും പിന്നീട് തിരികെ കൈപ്പറ്റുന്നതിനുമായി വളരെയധികം സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇപ്രകാരം സമയം ചെലവഴിക്കുന്നത് ഒഴിവാക്കുന്നതിനായി Movable type digital ലോക്കറുകൾ (മൂന്ന് വ്യത്യസ്ത അളവുകളിലുളളത്) ക്ഷേത്ര പരിസരത്ത് ഒരുക്കുന്നതിന് ഗുരുവായൂർ ദേവസ്വം ഭരണസമിതി തിരുമാനി ച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഈ മേഖലയിൽ പ്രാവീണ്യമുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം, ക്ഷണിക്കുന്നു. മുഴുവൻ വിവരങ്ങളും ഉൾക്കൊളളുന്ന താല്പര്യപത്രം 10.06.2026 ന് 5 മണിക്ക് മുമ്പായി ദേവസ്വം ഓഫീസിൽ ലഭിച്ചിരി ക്കേണ്ടതാണ്. വൈകി ലഭിക്കുന്നവ പരിഗണിക്കുന്നതല്ല.- 0487-2556335, Extn. -247

Leave a Reply

Your email address will not be published. Required fields are marked *