ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഒരുക്ക ങ്ങൾ പൂർത്തിയായതായി ദേവ സ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ വാർത്താസമ്മേളന ത്തിൽ അറിയിച്ചു.10 ദിവസത്തെ ഉത്സവത്തി നായി 4,55,83000 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി.എട്ടു ദിവസം നീണ്ടു നിന്ന കലശ ചടങ്ങുകൾക്ക് ശേഷം തിങ്കളാഴ്ച രാവിലെ ആനയില്ലാ ശീവേലിയോടെ ഉത്സവ ചടങ്ങു കൾക്ക് തുടക്കമാകും. ദിവസവും ആനപ്പുറത്ത് എഴുന്നള്ളുന്ന ഭഗവാൻ ഉത്സവ കൊടിയേറ്റ ദിവസം ആനയില്ലാതെയാണ് എഴുന്നള്ളുക. ഉച്ചകഴിഞ്ഞ് മു ന്നിനാണ് ആനയോട്ടം. 10 ആ നകൾ പങ്കെടുക്കുന്ന ആനയോട്ട ചടങ്ങിൽ മൂന്ന് ആനകൾ മാത്രമാണ് ഓടുക. ആനയോട്ടത്തിനുശേഷം രാത്രി കുംഭത്തിലെ പൂയം നാളിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കൊടിയേറ്റം നിർവഹിക്കും. ദീ പാരാധന കഴിഞ്ഞ് ആചാര്യവരണത്തിന് ശേഷമാണ് കൊടിയേറ്റം. എട്ടാം വിളക്ക് ദിവസമായ 17ന് ഉത്സവബലിയും 18ന് പ ള്ളിവേട്ടയും നടക്കും. 19ന് രാത്രി ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും. ഉത്സവത്തിന്റെ രണ്ടാംദിവസം മുതൽ പ്രസാദ ഊട്ടും ഉത്സവപ്പകർച്ചയും കലാപരിപാടികളും ഉണ്ടാകും. നാല് വേദികളിലായാണ് കലാപരിപാടികൾ നടക്കുക.ഇത്തവണ ആദ്യമായി ആനച്ചമയ പ്രദർശനവും ഉണ്ടാകും.പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ കൃഷ്ണ ഗീതി ഹാളിലാണ് പ്രദർശനം. ദേവസ്വം ഭരണസമിതി അംഗങ്ങളായ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്,ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഗുരുവായൂർ ഉത്സവം;ഒരുക്കങ്ങൾ പൂർത്തിയായി
