ചാലക്കുടി:മാതൃഭൂമി സ്ട്രിങ്ങർ പി.എ ഫൈസലിനെ കള്ളക്കേസിൽ കുടുക്കാനുള്ള ചില തല്പര വ്യക്തികളുടെ ഗൂഢശ്രമത്തിനെതിരെ കേരള പത്രപ്രവർത്തക അസോസിയേഷൻ പ്രതിഷേധവുമായി രംഗത്ത്.
ആതിരപ്പള്ളി മേഖലയിൽ പ്രാദേശിക പത്രപ്രവർത്തനം നടത്തുന്നതിൻ്റെ ഭാഗമായി ഏഴാറ്റുമുഖം ഗണപതി എന്ന ആനയുടെതടക്കം നിരവധി സെൻസേഷണൻ വാർത്തകൾ ഫൈസൽ നല്കിയിരുന്നു. ഇതിൽ വിളറി പൂണ്ട ചിലർ ഫോറസ്റ്റ് അധികൃതർക്ക് പരാതി നല്കുകയും കള്ള കേസിൽ കുടുക്കുകയുമായിരുന്നു.
ഫൈസലിന് നേരെയും സത്യസന്ധമായും സ്വതന്ത്രമായും വാർത്തകൾ ചെയ്യുന്നവർക്കെതിരെയും ഉണ്ടാകുന്ന ഭീഷണികളെ ശക്തമായി നേരിടുമെന്ന്
പത്രപ്രവർത്തക അസോസിയേഷൻ
സംസ്ഥാന പ്രസിഡൻ്റ് മധു കടുത്തിരുത്തിയും സംസ്ഥാന ജനറൽ സെക്രട്ടറി സലിം മൂഴിക്കലും പത്രകുറിപ്പിലൂടെ അറിയിച്ചു.ചില മാധ്യമങ്ങൾ സെൻസേഷണൽ വാർത്തകൾ കിട്ടുന്നതിനുവേണ്ടി സ്വന്തം വർഗ്ഗത്തെ തന്നെ ഒറ്റു കൊടുക്കുകയും കള്ള കേസെടുക്കാൻ അധികാര വർഗ്ഗത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റി അറിയിച്ചു.യോഗത്തിൽ
കേരള പത്ര പ്രവർത്തക അസോസിയേഷൻ
സംസ്ഥാന സെക്രട്ടറി മനോജ് കടമ്പാട്ട്, ജില്ലാ പ്രസിഡന്റ് ഗോപി ചക്കുന്നത്ത്,സംസ്ഥാന കമ്മിറ്റി അംഗം വറീത് ചിറ്റിലപ്പിള്ളി,
വൈസ് പ്രസിഡൻ്റ് പണിക്കശേരി രഞ്ജിത്ത്,ജില്ലാ സെക്രട്ടറി രമേഷ് ചേമ്പിൽ,ട്രഷറർ പ്രമോദ് യു, ഫൈസൽ ആതിരപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു
മാധ്യമപ്രവർത്തകനെതിരെ കള്ള കേസ്;കേരള പത്രപ്രവർത്തക അസോസിയേഷൻ പ്രത്യക്ഷസമരത്തിന്
