ഗൂരുവായൂർ നഗരസഭ മഴക്കാലപൂർവ്വ ശുചികരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഗൂരുവായൂർ: നഗരസഭയുടെ നേതൃത്വത്തിലുള്ള മഴക്കാലപൂർവ്വ ശുചികരണപ്രവർത്തനങ്ങൾക്ക് തുടക്കം കുറച്ച് പാർത്ഥസാരഥി ക്ഷേത്രപരിസരവും റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൻ്റെ പരിസരവും ശുചീകരിച്ചു . ശൂചികരണപ്രവർത്തനങ്ങളുടെ ഉൽഘാടനം ചെയർപേഴ്സൺ സുനിത അരവിന്ദൻ നിർവ്വഹിച്ചു. ഗുരുവായൂർ നഗരസഭ വൈ.ചെയർപേഴ്‌സൺ കെ.കെ ജ്യോതിരാജ് അധ്യക്ഷനായി.ഗൂരുവായൂർ നഗരസഭ സ്ഥിരസമിതി അധ്യക്ഷൻമാരായ ബിന്ദു അജിത്ത്കുമാർ,ഷാനി റെജി,വി അനൂപ്,വാർഡ് കൗൺസിലർ ജലീൽ പണിക്ക വീട്ടിൽ , ക്ലിൻ സിറ്റി മാനേജർ കെ.സി അശോക് എന്നിവർ സംസാരിച്ചു. കൗൺസിലർമാർ,ആരോഗ്യ വിഭാഗത്തിലെ ജീവനക്കാർ,വിവിധ സംഘടന പ്രതിനിധികൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വാർഡ് തലങ്ങളിൽ മെയ് 21നുള്ളിൽ ജനകീയ പങ്കാളിത്തത്തോടെ ശുചികരണപ്രവർത്തനങ്ങൾ നടക്കും

Leave a Reply

Your email address will not be published. Required fields are marked *