കടപ്പുറം: പഞ്ചായത്തിലെ വട്ടേക്കാട് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിന്‍റെ ഭാഗമായി ,ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കുഴൽക്കിണർ പദ്ധതിക്ക് കുഴൽ കിണർ നിർമ്മിക്കുന്നതിനും, ടാങ്ക് പണിയുന്നതിനുമയി 3 സെൻ്റ് ഭൂമി വട്ടേക്കാട് സ്വദേശി പി കെ മുഹമ്മു ഭാര്യ ആർ കെ നബീസ ദാനമായി നൽകി. ഭൂമിയുടെ ആധാരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഏറ്റുവാങ്ങി.വട്ടേക്കാട് ടിപ്പുസുൽത്താൻ റോഡിൽ ലക്ഷങ്ങൾ വില മതിക്കുന്ന 3 സെൻ്റ് ഭൂമിയാണ് സൗജന്യമായി അനുവദിച്ചത്.
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് കടപ്പുറം ഡിവിഷൻ ലേക്ക് അനുവദിച്ച കുഴൽക്കിണർ ഇവിടെ നിർമ്മിക്കുമെന്നു ഡിവിഷൻ മെമ്പർ അഡ്വക്കേറ്റ് വി എം മുഹമ്മദ് ഗസാലി അറിയിച്ചു. ഈ സ്ഥലത്ത് ടാങ്ക് നിർമ്മിച്ച് പരിസര പ്രദേശങ്ങളിലേക്കുള്ള വെള്ളം വിതരണം ചെയ്യാൻ കഴിയും.രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ആധാരം നബീസയുടെ മക്കളായ ആർ കെ ജമാലുദ്ദീൻ, ആർ കെ കമറുദ്ദീൻ ആർ കെ ഹാരിസ്, മരുമകൻ ആർ വി ഹമീദ് എന്നിവരിൽ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഏറ്റുവാങ്ങി.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത്, വൈസ് പ്രസിഡണ്ട് മന്നലാംകുന്ന് മുഹമ്മദുണ്ണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി സുബ്രഹ്മണ്യൻ, മെമ്പർ കുമാരി അഷിത കടപ്പുറം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, വൈസ് പ്രസിഡണ്ട് മൂക്കൻ കാഞ്ചന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി, വാർഡ് മെമ്പർമാരായ ടി ആർ ഇബ്രാഹിം എ വി അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.
കുടിവെള്ള പദ്ധതിക്ക് ദാനമായി ലഭിച്ച 3 സെൻറ് സ്ഥലം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഏറ്റുവാങ്ങി
