പുന്നയൂർക്കുളം:സിപിഎം- കോൺഗ്രസ് കുറുവാ സംഘ മുന്നണികളുടെ ശബരിമല കൊള്ളക്കെതിരെ ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറ സെൻ്ററിൽ അയ്യപ്പ ജ്യോതി തെളിയിച്ചു. ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ ലക്ഷ്മണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് നിവേദിത സുബ്രഹ്മണ്യൻ അയ്യപ്പ ജ്യോതി തെളിയിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗം പുഷ്പൻ പരൂർ,ബിജെപി ഗുരുവായൂർ മണ്ഡലം ഭാരവാഹികളായ ഷാജി തൃപ്പറ്റ്, സീനാ സുരേഷ് ശാന്തി സതീശൻ, സുരേഷ് നടുവത്ത്, പഞ്ചായത്ത് ഭാരവാഹികളായ ബാബു,എം ജി സുരേഷ്, രാജൻ പറമ്പിൽ, ഷിമോദ്, ബാലൻ,ശിവരാമൻ, ഷിബി, സന്തോഷ്, ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
സിപിഎം- കോൺഗ്രസ് മുന്നണികളുടെ ശബരിമല കൊള്ളക്കെതിരെ ബിജെപി പുന്നയൂർക്കുളത്ത് അയ്യപ്പ ജ്യോതി തെളിയിച്ചു
