വൈലത്തൂർ പള്ളിയിൽ ഊട്ട് തിരുനാൾ ആഘോഷിച്ചു

വടക്കേക്കാട് :വൈലത്തൂർ വി.കുരിയാക്കോസ് സഹദായുടെ കത്തോലിക്ക പള്ളിയിൽ ഒരാഴ്ച നീണ്ടു നിന്ന ഊട്ട് തിരുനാൾ ആഘോഷം സമാപിച്ചു. സമാപന ദിവസമായ ഞായറാഴ്ച രാവിലെ രൂപം എഴുന്നെള്ളിച്ച് വെയ്ക്കൽ, തുടർന്ന് നടന്ന ലദീഞ്ഞ്, നൊവേന, വി. കുർബാന എന്നിവക്ക് കണ്ടാണശ്ശേരി വികാരി റവ. ഫാ. ഫെബിൻ കുത്തുർ മുഖ്യകാർമ്മികത്വം വഹിച്ചു. തൃശ്ശൂർ അതിരൂപത വൈസ് ചാൻസലർ റവ. ഫാ. ഷിജോ ചിരിയങ്കണ്ടത്ത് തിരുനാൾ സന്ദേശം നല്കി. വികാരി ഫാ.വർഗ്ഗീസ് പാലത്തിങ്കൽ സഹ കാർമ്മീകനായി. തുടർന്ന് തിരുനാൾ പ്രദക്ഷിണം,ഊട്ട് സദ്യ എന്നിയുണ്ടായി.ചടങ്ങുകൾക്ക് ഇടവക വികാരി.ഫാ.വർഗ്ഗീസ് പാലത്തിങ്കൽ, കൈക്കാരന്മാരായ എ.പി. ഡേവിസ്, പി.ടി സണ്ണി,ജനറൽ കൺവീനർ ജോസ് വടക്കൻ,ടി.ജെ ഡെന്നി,വി. വി സണ്ണി,ടി.കെ ജെറിൻ ജോസഫ്,ടി.ബിജു തോമസ്, ടി.സി ആൻ്റണി,സൈമൺ കൊമ്പൻ,എം എം ജോസ് എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *