തൃശൂരില്‍ സിപിഎം പാര്‍ട്ടി ഓഫീസിനു നേരെ ബോംബേറ്

തൃശൂർ: തൃശൂരിൽ സി.പി..എം പാർട്ടി ഫീസിനു നേരെ ബോംബ് ആക്രമണം. നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ചേരുംകുഴി ബ്രാഞ്ച് ഓഫീസിന് നേരെയാണ് രണ്ടുപേര്‍ പെട്രോള് ബോംബ് എറിഞ്ഞത്.വെള്ളിയാഴ്ച രാത്രി 10. 30 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ ബോംബ് എറിയുകയായിരുന്നു. പ്രദേശത്തെ കഞ്ചാവ് ലഹരി മാഫിയ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. ഓഫീസിന് മുന്നിലുണ്ടായിരുന്ന നേതാക്കളുടെ ഫോട്ടോയിലാണ് ബോംബ് പതിച്ചത്. സംഭവത്തില്‍ ഒല്ലുര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികളില്‍നിന്ന് പൊലീസ് മൊഴി ശേഖരിക്കുകയാണ്. പ്രതികള്‍ വൈകാതെ പിടിയിലാകുമെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *