ഗുരുവായൂർ:വേനൽ ചൂടിൽ തളരാതിരിക്കാൻ പറവകൾക്ക് കുടിനീരിനായ് ഗുരുവായൂർ നഗരസഭ വിവിധ ഇടങ്ങളിൽ മൺച്ചട്ടികൾ സ്ഥാപിച്ചു.നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റ സാന്നിദ്ധ്യത്തിൽ മുനിസിപ്പൽ എഞ്ചിനീയർ ഇ ലീല ,ക്ലീൻ സിറ്റി മാനേജർ കെ എസ് ലക്ഷ്മണൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.റഫീക്,
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ
എം ഡി.റിജേഷ്, എ ബി സുജിത് കുമാർ,
കെ എസ് പ്രദീപ്,എൻ യുഎൽഎം
സിറ്റി മിഷൻ മാനേജർ ദീപ വി എസ് എന്നിവർ ചേർന്ന്നഗരസഭ ഓഫീസ് പരിസരം,ഇ എം എസ് സ്ക്വയർ ,
വിവിധ പാർക്കുകൾ എന്നിവിടങ്ങളിൽ കിളികൾക്ക് ദാഹജലം നൽകുന്നതിനായി മൺചട്ടികൾ സ്ഥാപിച്ചു.വേനൽച്ചൂടിന് കാഠിന്യമേറി കുടിവെള്ളത്തിൻ്റെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യം കണക്കിലെടുത്താണ് നഗരസഭ
വേനൽച്ചൂടിൽ തളരുന്ന ചിറകുകൾക്ക് കുടിനീർ ഒരുക്കിയത്
പറവകൾക്ക് കുടിനീരേകാൻ ഗുരുവായൂർ നഗരസഭ വിവിധ ഇടങ്ങളിൽ മൺച്ചട്ടികൾ സ്ഥാപിച്ചു.
