എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ ബി ജെ പി അരുവായി മേഖലാകമ്മറ്റി ആദരിച്ചു

പഴഞ്ഞി: കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് പഴഞ്ഞി 11, 12 വാർഡുകളിൽ നിന്നും 2025-26 അധ്യായന വർഷത്തിൽ എസ് എസ് എൽ സി , പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികളെ ബി ജെ പി അരുവായി മേഖലാ കമ്മറ്റി ആദരിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽഡോക്ടറേറ്റ് നേടിയ പ്രജീഷിൻ്റെ ഭാര്യ മെറിൻ പുലിക്കോട്ടിലിനെ കാട്ടകാമ്പാൽ പഞ്ചായത്ത് എട്ടാം വാർഡ് അംഗം മോനിഷ രജീഷ് ഉപഹാരം നൽകി അനുമോദിച്ചു.ബി ജെ പി കാട്ടകാമ്പാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ട്വിങ്കിൾ.സി.സി, സെക്രട്ടറി ബിജു.എം.സി, വിജയൻ നമ്പീശൻ, വിജയികൾക്ക് സമ്മാനം നൽകി. ബി ജെ പി ബൂത്ത് കമ്മിറ്റി അംഗങ്ങളായ സത്യൻ , പ്രജീഷ് അരുവായി, ഹരിശങ്കർ ഏറത്ത്, സുജി, ബാലകൃഷ്ണൻ, ദിനേശൻ തുടങ്ങിയവർ സമ്മാനദാന പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *