സഖ ആർട്സ് &സ്പോർട്സ് ക്ലബ്ബ് പുല്ലാം വളപ്പ് എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും നടത്തി.

അഞ്ഞൂർ:സഖ ആർട്സ് &സ്പോർട്സ് ക്ലബ്ബ് പുല്ലാം വളപ്പിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും വിദ്യാർത്ഥികൾക്കുമുള്ള പഠനോപകരണ വിതരണവും നടത്തി. ഗുരുവായൂർ എം എൽ എ, എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. സഖ പ്രസിഡൻ്റ് വി എം ജിതിൻ അധ്യക്ഷത വഹിച്ചു.വടക്കേക്കാട് പഞ്ചായത്ത് ഏഴാം വാർഡ് അംഗം ജിതേഷ് കുമാർ, സിപിഎം കരുവമ്പായി ബ്രാഞ്ച് സെക്രട്ടറി പുഷ്പാകരൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. സെക്രട്ടറി കെ എസ് ജിതിൻ സ്വാഗതം പറഞ്ഞ ആശംസിച്ച ചടങ്ങിൽ ക്ലബ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *