ചാവക്കാട്:മുഖ്യമന്ത്രി പിണറായി വിജയന് നേരെ മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി വീശി പ്രതിഷേധം.ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.കുന്നംകുളത്തെ നവകേരള സദസ്സ് കഴിഞ്ഞ് ചാവക്കാട് നവകേരള സദസ്സിൽ പങ്കെടുക്കാൻ വരികയായിരുന്നു മുഖ്യമന്ത്രിക്ക് നേരെ മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ബീന രവിശങ്കർ,തൃശൂർ ജില്ല ജനറൽ സെക്രട്ടറിമാരായ ഹിമ മനോജ്,ബേബി ഫ്രാൻസിസ്,ഗുരുവായൂർ ബ്ലോക്ക് സെക്രട്ടറി രാജലക്ഷ്മി,ചാവക്കാട് മണ്ഡലം പ്രസിഡന്റ്ഷൈല നാസർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി പ്രതിഷേധം.മുതുവട്ടൂരിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുഖ്യമന്ത്രിക്ക് നേരെ കരിങ്കെടി കാട്ടി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡൻ്റ് തെബ്ഷീർ മുഴുവൻ ഞ്ചേരി, എ എച്ച് നൗഫൽ, ഷർബനൂസ് പണിക്കവീട്ടിൽ,ഷിഹാബ് മണത്തല, ജാസിം ചാലിൽ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു
Related Posts
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 4.98 കോടി രൂപ
- Ramesh Chembil
- December 17, 2024
- 0
ഗുരുവായൂർ:ക്ഷേത്രത്തിൽ 2024 ഡിസംബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 49814314രൂപ. 1കിലോ 795ഗ്രാം 700 മി.ഗ്രാം സ്വർണ്ണം. വെള്ളി ലഭിച്ചത് 9കിലോ 980ഗ്രാം കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 20 ഉം […]
കളമശ്ശേരി സ്ഫോടനം ഗുരുവായൂരിലും അതീവ സുരക്ഷ
- Ramesh Chembil
- October 29, 2023
- 0
കളമശ്ശേരിയിലെ സ്ഫോടനത്തെ തുടർന്ന് ഗുരുവായൂരിലും അതീവ സുരക്ഷ ഒരുക്കിയതായി ഗുരുവായൂർ എ സി പി,കെ.ജി.സുരേഷ് അറിയിച്ചു.കളമശ്ശേരിയിൽ സ്ഫോടനം നടന്ന വിവരമറിഞ്ഞ ഉടനെ തന്നെ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററേയും ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗംപൊലീസ് വിളിച്ചു ചേർത്തു. എ […]
ഗുരുവായൂർ റെയിൽവെ 30 വർഷ നിറവിൽ;മധുരം നൽകി കോൺഗ്രസ്സ്…
- Ramesh Chembil
- January 9, 2025
- 0
ഗുരുവായൂർ:ഗുരുവായൂരിൽ തീവണ്ടി എത്തിയതിൻ്റെ 30-ാം വർഷ നിറവ് ദിനത്തിൽ റെയിൽവെ സ്റ്റേഷനിൽ മധുരം നൽകി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സന്തോഷം പങ്കുവെച്ചു. ഗുരുവായൂരിന്റെ എല്ലാമായിരുന്ന ലീഡർ കെ. കരുണാകരന്റെ ആഗ്രഹ സഫലീകരണത്തിന്റെ പൂർത്തികരണമായാണ് […]
