കളമശ്ശേരി സ്ഫോടനം ഗുരുവായൂരിലും അതീവ സുരക്ഷ

കളമശ്ശേരിയിലെ സ്ഫോടനത്തെ തുടർന്ന് ഗുരുവായൂരിലും അതീവ സുരക്ഷ ഒരുക്കിയതായി ഗുരുവായൂർ എ സി പി,കെ.ജി.സുരേഷ് അറിയിച്ചു.
കളമശ്ശേരിയിൽ സ്ഫോടനം നടന്ന വിവരമറിഞ്ഞ ഉടനെ തന്നെ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററേയും ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗംപൊലീസ് വിളിച്ചു ചേർത്തു. എ സി പി യുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും
ബോംബ് സ്ക്വാഡും ക്ഷേത്ര പരിസരത്ത് പരിശോധന നടത്തി. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *