ഗുരുവായൂർ: ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻറ് കൾച്ചറൽ സ്റ്റഡീസിൽ 2026-27 അധ്യയന വർഷത്തെ വേദം, തന്ത്രം കോഴ്സുകളിലേക്ക് വിദ്യാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിനായി ജൂൺ ഒന്നിന് ഗുരുവായൂർ ദേവസ്വം ഓഫീസിൽ (ശ്രീപത്മം ബിൽഡിംഗ്, തെക്കേ നട, ഗുരുവായൂർ) വെച്ച് കൂടിക്കാഴ്ച നടത്തും.യോഗ്യത -8-ാം ക്ലാസ്സ് പാസായിരിക്കണം.പ്രായപരിധി 12 നും 18 നും മധ്യേ .തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻറ് നല്‌കുന്നതായിരിക്കും. പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
താൽപ്പര്യമുള്ള ഹിന്ദുക്കളായ രക്ഷിതാക്കൾ കുട്ടിയുടെ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്കൂൾ ഹെഡ് മാസ്റ്ററുടെ സാക്ഷ്യപത്രങ്ങളുമായി 1.6.2026 കാലത്ത് 10 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് -0487-2556335(Extn.291, 250, 248, 235, 251),9447537098 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. ദേവസ്വം ഓഫീസ് പ്രവൃത്തി സമയങ്ങളിൽ നേരിട്ടും അന്വേഷിക്കാം.
ഗുരുവായൂർ ദേവസ്വം വൈദിക – സാംസ്കാരിക പഠന കേന്ദ്രത്തിൽ സ്റ്റൈപ്പൻ്റോടെ വേദം, തന്ത്രം കോഴ്സ് പഠിക്കാൻ അവസരം
