പതിനെട്ടാം പടിയില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോ ഷൂട്ട്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി:ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഫോട്ടോയെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. എന്നാല്‍, ഇവിടെ ഫോട്ടോ എടുക്കുന്നതു പോലുള്ള നടപടികള്‍ അനുവദിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും കോടതി വ്യക്തമാക്കി.സന്നിധാനത്ത് ആദ്യ ബാച്ചിലുണ്ടായിരുന്ന പോലീസുകാരാണ് ഡ്യൂട്ടിക്കു ശേഷം പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്തത്.
പതിനെട്ടാം പടിയോട് പുറംതിരിഞ്ഞ് നിന്നുള്ള ഫോട്ടോഷൂട്ടിനെതിരെ വലിയ വിമർശനം സമൂഹ്യ മാധ്യമങ്ങളില്‍ ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *