കുന്നംകുളം:തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഡിസംബർ 3 മുതൽ 7വരെ
കുന്നംകുളത്തെ വിവിധ സ്കൂളുകളിൽ കൗമാരകല അരങ്ങേറും. കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം സംഘാടക സമിതി ചെയർമാനും കുന്നംകുളം എംഎൽഎയുമായ എ സി മൊയ്തീൻ നിർവഹിച്ചു.ചടങ്ങിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കലോത്സവത്തിന്റെ വിവിധ വേദികളും മത്സര ഇനങ്ങളും വഴികളും ഒക്കെ ഉൾപ്പെടുത്തിക്കൊണ്ട് പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ kalolsavam2024.blogspot.com എന്ന ബ്ലോഗിന്റെ ഉദ്ഘാടനവും മുൻസിപ്പൽ ചെയർപേഴ്സൺ നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരും,വിവിധ കമ്മിറ്റി ചെയർമാൻമാരും, കൺവീനർമാരും സ്കൂൾ പ്രിൻസിപ്പൽമാരും പ്രധാന അധ്യാപകരും കുട്ടികളും യോഗത്തിൽ പങ്കെടുത്തു. കുന്നംകുളം എ ഇ ഒ, എ മൊയ്തീൻ സ്വാഗതവും , പബ്ലിസിറ്റി കമ്മറ്റി ജോയിന്റ് കൺവീനർ നവീൻ കെ കുമാർ നന്ദിയും പറഞ്ഞു. നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ പി.എം. സുരേഷ്,പി.സോമശേഖരൻ,ഷെബീർ പി.കെ,സജിനി പ്രേമൻ എന്നിവരും കൗൺസിലർമാരായ ബിജു.വി.ബേബി,മിനി മോൺസി, മിഷ സെബാസ്റ്റ്യൻ,ലീല ഉണ്ണിക്കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു.സ്കൂൾ അധ്യാപകനായി വിരമിച്ച അസ്ലം തിരൂർ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ ലബീബ് ഹസൻ,കൺവീനർ സൈമൺ ജോസ് എന്നിവർ അറിയിച്ചു.
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തുകലോത്സവം ഡിസം.3 മുതൽ7വരെ
