ചങ്ങരംകുളത്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് വൈദ്യുതി ലൈനിലേക്ക് വീണ ബീഹാര്‍ സ്വദേശി ഷോക്കേറ്റ് മരിച്ചു

എടപ്പാൾ:ചങ്ങരംകുളത്ത് കെട്ടിടത്തിന് മുകളില്‍ നിന്ന് വൈദ്യുതി ലൈനിലേക്ക് വീണ ബീഹാര്‍ സ്വദേശി ഷോക്കേറ്റ് മരിച്ചു.ബീഹാര്‍ ചപ്ര നയാഗാവ് സ്വദേശി രാജു മോഹതൊ(42) ആണ് മരിച്ചത്.ബുധനാഴ്ച വൈകിയിട്ട് എട്ട് മണിയോടെയാണ് സംഭവം.ചങ്ങരംകുളം ടൗണില്‍ നരണിപ്പുഴ റോഡില്‍ സ്വകാര്യ ലോഡ്ജിന് മുകളില്‍ താമസിച്ചിരുന്ന രാജു വാര്‍പ്പിൻ്റെ മുകളില്‍ നിന്ന് മൊബൈലില്‍ സംസാരിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.വൈദ്യുതി ലൈനില്‍ വീണ രാജുവിന് ശരീരം മുഴുവന്‍ പൊള്ളലേറ്റ നിലയിലായിരുന്നു.നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഏതാനും വര്‍ഷമായി ചങ്ങരംകുളം മേഖലയില്‍ കരിങ്കല്ല് തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു.19 വയസുള്ള മകനും രാജുവിനൊപ്പം താമസിച്ച് ചങ്ങരംകുളത്ത് ജോലി ചെയ്ത് വരുന്നുണ്ട്.മൃതദേഹം വ്യാഴാഴ്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കും

Leave a Reply

Your email address will not be published. Required fields are marked *