പുന്നയൂർകുളം: സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അശോകൻ നാലപ്പാട്ട് വായന അവാർഡ് ടി.ഐശ്വര്യക്ക് കൈമാറി.പ്രമുഖ എഴുത്തുകാരി ഡോ.സി.എസ് ചന്ദ്രിക ഉദ്ഘാടനം ചെയ്തു.സാഹിത്യ സമിതി പ്രസിഡൻ്റ് കെ.ബി സുകുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യ അതിഥിയായി.രാജേഷ് കടാംമ്പുള്ളി, പി.ഗോപാലൻ,സജീവ് കരുമാലിക്കൽ,സരിത അശോകൻ തുടങ്ങിയവർ ആശംസകൾ നേർന്നു.സാഹിത്യ സമിതി സെക്രട്ടറി
ഉമ്മർ അറക്കൽ സ്വാഗതവും
ഷാജൻ വാഴപ്പുള്ളി നന്ദിയും പറഞ്ഞു
പുന്നയൂർകുളം സാഹിത്യ സമിതിയുടെ അശോകൻ നാലപ്പാട്ട് വായന അവാർഡ് ടി.ഐശ്വര്യക്ക് കൈമാറി
