ഹൈക്കോടതി വിധി ലംഘനം: ഗുരുവായൂരിൽ മുഖ്യമന്ത്രിയും പരിവാരങ്ങളും ചട്ടലംഘനം നടത്തി -അഡ്വ.ബി.ഗോപാലകൃഷ ണൻ

ഗുരുവായൂർ:ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂരിൽ മുഖ്യമന്ത്രിയും പരിവാരങ്ങളും ചട്ടലംഘനം നടത്തിയതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ബി.ഗോപാലകൃഷണൻ ആരോപിച്ചു. കൂടാതെ
വിഐപി ദർശനം, ഞായറാഴ്ചയും വിശേഷ ദിവസങ്ങളിലും രാവിലെ 6 ന് ശേഷവും ഉച്ചക്ക് 12 മണിക്ക് മുൻപും കർശനമായി നിരോധിച്ചിട്ടും മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും വിഐപി ദർശന സൗകര്യം ഒരുക്കി നല്കുകയുംഹൈക്കോടതിവിധി ലംഘിച്ച് ക്ഷേത്രത്തിന് ചുറ്റുംമേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപവും വീഡിയോ ചിത്രീകരിച്ചതായും ഇവർക്കെതിരെ ദേവസ്വം നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഗോപാലകൃഷ്ണൻ അറിയിച്ചു.
ഇന്ന് മന്ത്രി അനിൽ കുമാറിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് രാവിലെ 7.30 മുതൽ 9.30 വരെയുള്ള സമയത്ത് വിഐപി ദർശനം നെയ്യ് വിളക്ക് ശീട്ടാക്കാതെ മുഖ്യമന്ത്രി വി.ഡി സതീശനും അനുയായികൾക്കും  നൽകിയിട്ടുള്ളതും, നിരവധി മന്ത്രിമാരും എം എൽ എമാരും എം പി മാരും പ്രത്യകിച്ച് ഹൈബി ഈഡൻ എംപി അടക്കമുള്ള വിഐപികൾ ക്ഷേത്ര നടയിൽ വീഡിയോ എടുത്തിട്ടുള്ളതും ഇത് പലരും തടഞ്ഞിട്ടും ഇവർ നിർബാധം വീഡിയോ എടുക്കൽ തുടർന്നതായും ഇത് ഹൈക്കോടതി ഉത്തരവിന് എതിരും നിയമവിരുദ്ധവുമാണ്. മുഖ്യമന്ത്രിയും എം പിമാരും അടക്കമുള്ള നിയമം സംരക്ഷിക്കേണ്ടവർ തന്നെയാണ് നിയമം ലംഘിച്ചിട്ടുള്ളത്. ഈ കാര്യത്തിൽ തനിക്കും ബിജെപി ക്കും പരാതി ഉണ്ട്. നിയമ ലംഘനത്തിൻ്റെ തെളിവുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും നിയമലംഘനം നടത്തിയവർക്കെതിരെ അഡ്മിനിസ്ട്രേറ്റർ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം നിയമ വീഴ്ച വരുത്തിയതിന് കോടതിയെ സമീപിക്കുമെന്നും ഗോപാലകൃഷ്ണൻ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *