പുന്നയൂർകുളം:കുടുംബ കൂട്ടായ്മ തൃശൂർ അതിരൂപതയിൽ ഫൊറോന കേന്ദ്രസമിതി കളുടെ നേതൃത്വത്തിൽ നടത്തുന്ന പതാക ദിനാഘോഷം ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ വെച്ചു നടത്തി.
ഫൊറോന പ്രൊമോട്ടർ
ഫാ.ഗ്ലാഡിൻ വട്ടക്കുഴി പതാക ഉയർത്തുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു,ഫൊറോന കൺവീനർ തോമസ് ചിറമ്മൽ അധ്യക്ഷതവഹിച്ചു,എസ്.എസ്.എൽ.സി. ക്ക് ഉന്നത വിജയം നേടിയ വി. ജെ. എൽഗറോസ്, സി. ജെ. ആന്റലി മരിയ, എന്നിവരെ ചടങ്ങിൽ ഡീക്കൻ പ്രിൻസ് കിളിയാമ്പറയിൽ ആദരിച്ചു.
അതിരൂപത ഭാരവാഹി അന്നബാബു, ഫോറോന സെക്രട്ടറി ലോറൻസ് നീലങ്കാവിൽ എന്നിവർ സംഘടന പ്രവർത്തനത്തെ കുറിച്ചു
പ്രസംഗിച്ചു.ആറ്റുപുറം പള്ളി ട്രസ്റ്റി സി.ഏ. ബോസ്,കേന്ദ്ര സമിതി കൺവീനർ പി.ഐ, ആന്റോ,ജ്യോതീഷ് ബാബു എന്നിവർ ആശംസ പ്രസംഗം നടത്തി
കുടുംബകൂട്ടായ്മ പതാക ദിനം ആഘോഷിച്ചു
