വടക്കേക്കാട്: ഞമനേങ്ങാട് മൃഗാശുപത്രിക്ക് സമീപം റോഡരികിലെ കാനയിൽ സ്കൂൾ ബസ് താഴ്ന്നു.ഞമനേങ്ങാട് മൃഗാശുപത്രി – കരുവമ്പായി റോഡിലാണ് ഇന്ന് വൈകീട്ട് 4.30 ഓടെ കുട്ടികളുമായി വരികയായിരുന്ന സ്കൂൾ ബസ് താഴ്ന്നത്.എടക്കഴിയൂർ
നാഷ്ണൻ ഹുദ സെൻട്രൽ സ്കൂളിൻ്റെ ബസ്സാണ് കുഴിയിൽ താഴ്ന്നത്.പൊതുവെ വീതി കുറഞ്ഞ റോഡിൻ ജലജീവൻ പദ്ധതിയുടെ പൈപ്പ് ഇടാൻ കാന കീറിയിരുന്നു. ഈ കാനയിലേക്ക് ബസിൻ്റെ ചക്രം ഇറങ്ങിയതാണ് താഴാൻ കാരണം. ഏറെ നേരത്തിനു ശേഷം ക്രെയിൻ എത്തിച്ചാണ് വാഹനം കയറ്റിയത്.ഞമനേങ്ങാട് – നമ്പീശൻപടി റോഡിൽ നവീകരണത്തിൻ്റെ ഭാഗമായി കൾവർട്ട് കെട്ടുന്നതിനാൽ ഈ റോഡിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അതിനാൻ ഇടുങ്ങിയ ഈ റോഡിനെയാണ് യാത്രക്കാർ ഏറെയും ആശ്രയിക്കുന്നത്
