ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ അമൃത് സ്റ്റേഷനാകുന്നു… 5.9 കോടി ഈ ആഴ്ച തന്നെ നല്കും ടി.എൻ.പ്രതാപൻ എം പി.

ഗുരുവായൂര്‍:ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ വികസനത്തിനായി അമൃത് പദ്ധതിയിലൂടെ വീണ്ടും 5.9 കോടി ഈ ആഴ്ചതന്നെ നൽകുമെന്ന് ടി.എൻ.പ്രതാപൻ എം പി പറഞ്ഞു.നഗരസഭ സ്ഥലം ഏറ്റെടുത്ത് തന്നാല്‍ അടിപ്പാത നിര്‍മ്മിച്ചു നല്കും. ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാലം നിര്‍മ്മാണ ചെലവിന്റെ പകുതി തുക റെയില്‍വെ നല്‍കും. 25.12 കോടി രൂപ കണ്ക്കായിട്ടുളള പാലം സംസ്ഥാന സര്‍ക്കാറിന്റെ കിഴിലുളള കിഫ്ബി ഫണ്ട് ഉപയോഗിച്ചാണു നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായി ഓഡിറ്റിംങ് കഴിഞ്ഞാല്‍ പകുതി തുക കിഫ്ബിക്ക് കൊടുക്കും. ഗുരുവായൂര്‍ നഗരസഭ സ്ഥലം ഏറ്റെടുത്ത് തന്നാല്‍ അടിപ്പാത നിര്‍മ്മിക്കാമെന്ന് ഡിആര്‍എം പറഞ്ഞു. ഗുരുവായൂര്‍ റെയില്‍വെക്ക് അമൃത് പദ്ധതിയിലൂടെ വീണ്ടും 5.9 കോടി ഈ ആഴ്ചത്തന്നെ നല്‍കുമെന്നും എം.പി പറഞ്ഞും, റെയില്‍വെ ഡിആര്‍എം. എസ് എസ് ശര്‍മ്മയും മറ്റു ഉയർന്ന ഉദ്യോഗസ്ഥരും എം.പിയുടെ കൂടെ ഉണ്ടായിരുന്നു. ഗുരുവായൂർ മേൽപ്പാലം നവംബർ 14 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് എം പി യുടെ സന്ദർശനം.

Leave a Reply

Your email address will not be published. Required fields are marked *