ഗുരുവായൂർ:നഗരസഭ ജനകീയാസൂത്രണം 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ചങ്ങാതി ബാഗും,ചങ്ങാതിക്കുടയുടേയും വിതരണ ഉദ്ഘാടനം നഗരസഭാ ചെയർമാൻ
എം കൃഷ്ണദാസ് നിർവഹിച്ചു,.
ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് അധ്യക്ഷത വഹിച്ചു,,
ശ്രദ്ധേയവും,വ്യത്യസ്തവുമായ പദ്ധതികളാണ് ഈ കൗൺസിലിന്റെ കാലയളവിൽ വിദ്യാഭ്യാസ മേഖലയിൽ നഗരസഭ നടപ്പിലാക്കിയതെന്നും വിദ്യാഭ്യാസ പുരോഗതിക്കും പഠന മികവിനും സഹായകരമാകും വിധം ഒട്ടനവധി പദ്ധതികൾ ഇതിനോടകം തന്നെ നഗരസഭയിൽ പൂർത്തീകരിച്ചു കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു,
ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ,ശൈലജ സുധൻ,ബിന്ദു അജിത് കുമാർ,എ സായിനാഥൻ കൗൺസിലർമാരായ കെ പി ഉദയൻ, ദീപാ ബാബു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു,വാർഷിക പദ്ധതിയിൽ 2 ലക്ഷം രൂപ വകയിരുത്തി നഗരസഭ പരിധിയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന 200 വിദ്യാർത്ഥികൾക്കാണ് ബാഗും കുടയും വിതരണം നടത്തിയത്,
നിർവഹണ ഉദ്യോഗസ്ഥയും ചാവക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപികയുമായ ലിജ സിപി സ്വാഗതവും, ജി എൽ പി എസ് ഗുരുവായൂർ പ്രധാന അധ്യാപിക സിന്ധു ഇ ആർ നന്ദിയും രേഖപ്പെടുത്തി..
ചങ്ങാതി കുടയും ചങ്ങാതി ബാഗും നല്കി വിദ്യാർത്ഥികളുടെ ഉറ്റ ചങ്ങാതിയായി ഗുരുവായൂർ നഗരസഭ
