ഗുരുവായൂര്‍: നഗരസഭ ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ 92-ാം വാര്‍ഷികം സമുചിതമായി ആചരിച്ചു. സത്യഗ്രഹ അനുസ്മരണത്തിന്റെ ഭാഗമായി ക്ഷേത്രപ്രവേശന സത്യഗ്രഹ മുന്നണി പോരാളികളായ മന്നത്ത് പത്മനാഭന്, ടി സുബ്രഹ്മണ്യന് തിരുമുമ്പ് എന്നീ സമരനേതാക്കളുടെ സ്മാരക കവാടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും നിര്‍വ്വഹിച്ചു. നഗരസഭ ഓഫീസിന് മുന്‍വശത്തുളള ഗ്രൗണ്ടിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായാണ് കവാടങ്ങള്‍ നിര്‍മ്മിക്കുന്നത്. നവംബര്‍ 1 ന് കാലത്ത് പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പൂഷ്പാര്ച്ചനയോടെ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് സ്മാരക കവാടങ്ങളുടെ നിര്‍മ്മാണോദ്ഘാടനം എന്‍ കെ അക്ബര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്മാന് എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ലൈബ്രറി ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ മുന്‍ എം എല്‍ എ യും കേരള സംസ്ഥാന പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനുമായ കെ വി അബ്ദുള്‍ ഖാദര്‍ സത്യഗ്രഹ അനുസ്മരണ പ്രഭാഷണം നടത്തി. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ വി കെ വിജയന് മുഖ്യാതിഥിയായി പങ്കെടുത്തു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍ മാസ്റ്റര്‍, കൌണ്‍സിലര്‍ കെ പി ഉദയന്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ഇ ലീല എന്നിവര്‍ സംസാരിച്ചു. ആധുനിക കേരളത്തിന്റെ നിര്‍മ്മിതിയില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുളള ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ സമര നേതാക്കളായ എ കെ ജി, കെ കേളപ്പന്, എ സി രാമന് തുടങ്ങിയവരുടെ പേരില്‍ ഗുരുവായൂര്‍ നഗരസഭ ഉചിതമായ സ്മാരകങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
Related Posts
സ്വർണ്ണക്കൊള്ളക്കെതിരെ ഗുരുവായൂരിൽ ബിജെപി അയ്യപ്പ ജ്യോതി തെളിയിച്ചു
- admin
- January 14, 2026
- 0
ഗുരുവായൂർ:സിപിഎം- കോൺഗ്രസ് മുന്നണികളുടെ സ്വർണ്ണക്കൊള്ളക്ക് എതിരെ കേരളമെമ്പാടും നടക്കുന്ന അയ്യപ്പ ജ്യോതി യുടെ ഭാഗമായി ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ അയ്യപ്പജ്യോതി ദീപം തെളിയിച്ചു. ബിജെപി ഗുരുവായൂർമണ്ഡലം പ്രസിഡൻ്റ് […]
അക്കിക്കാവ് പെട്രോൾ പമ്പിന് സമീപം സ്കൂട്ടറിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു
- admin
- April 11, 2026
- 0
കുന്നംകുളം: അക്കിക്കാവ് പെട്രോൾ പമ്പിന് സമീപം സ്കൂട്ടറിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു. പോർക്കുളം കമ്പിപാലം ദേശം സ്വദേശി ചുങ്കത്ത് വീട്ടിൽ ജോബ് സൻ ജോബ്(80) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ […]
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വ്യാപാരി പ്രതിഷേധം
- Ramesh Chembil
- December 12, 2024
- 0
വടക്കേക്കാട്:വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വ്യാപാരി പ്രതിഷേധം.വൈലത്തൂർമർച്ചൻ്റ് അസോസിയേഷൻ നടത്തിയ പന്തം കൊളുത്തി പ്രതിഷേധം നായരങ്ങാടിയിൽ നിന്നാരംഭിച്ച് മൂന്നാം കല്ലിൽ സമാപിച്ചു.പ്രതിഷേധ പ്രകടനത്തിന് യൂണിറ്റ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, സെക്രട്ടറി ടി.ജെ റോയി,ട്രഷർ ഡെന്നി,വൈസ് പ്രസിഡന്റ് സുനിൽ […]
