ഗുരുവായൂർ:സിപിഎം- കോൺഗ്രസ് മുന്നണികളുടെ സ്വർണ്ണക്കൊള്ളക്ക് എതിരെ കേരളമെമ്പാടും നടക്കുന്ന അയ്യപ്പ ജ്യോതി യുടെ ഭാഗമായി ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ അയ്യപ്പജ്യോതി ദീപം തെളിയിച്ചു. ബിജെപി ഗുരുവായൂർ
മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു.കൊടക്കാട് ഗോവിന്ദൻ നമ്പൂതിരി ദീപം തെളിയിച്ചു. ഏരിയ പ്രസിഡൻ്റ് പ്രദീപ് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ശോഭ ഹരി നാരായണൻ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി വാസുദേവൻ, സുജയൻ മാമ്പുള്ളി, മണ്ഡലം വൈസ് പ്രസിഡൻ്റ് മനീഷ് കുളങ്ങര, സെക്രട്ടറിമാരായ പ്രസന്നൻ വലിയപറമ്പിൽ, ജിഷാദ് ശിവൻ, മനോജ് പൊന്നുപറമ്പിൽ, ഷിബീഷ് പാക്കത്ത്, ശ്രീജിത്ത് പള്ളിക്കര,ജിതിൻ കാവീട്, ദീപക് തിരുവെങ്കിടം, കൃഷ്ണൻ നളന്ദ, സുധീഷ് പൊന്നരാശ്ശേരി,രാജലക്ഷ്മി, ജ്യോതി ഭാസ്,നിധിൻ മരയ്ക്കാത്ത്, ഇ.യു രാജഗോപാൽ എന്നിവർ പങ്കെടുത്തു
സ്വർണ്ണക്കൊള്ളക്കെതിരെ ഗുരുവായൂരിൽ ബിജെപി അയ്യപ്പ ജ്യോതി തെളിയിച്ചു
