ചാവക്കാട് :വിദ്യാഭ്യാസ വകുപ്പിന്റെ മാതൃകാ പദ്ധതിയായ സൂമ്പ ഡാൻസിനു ചാവക്കാട് എംആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭം കുറിച്ചു. ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മാനേജർ ഉണ്ണികൃഷ്ണൻ എം യു അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എംബി പ്രമീള, പ്രിൻസിപ്പൽ എംഡി ഷീബ, ഹെഡ്മിസ്ട്രസ് എം സന്ധ്യ, പിടിഎ പ്രസിഡണ്ട് ഷൈബി വത്സൻ, വൈസ് പ്രസിഡണ്ട് സിറാജ്, സീനിയർ അസിസ്റ്റന്റ് പി ഷീജ, സ്റ്റാഫ് സെക്രട്ടറി സുനീഷ് കെ തോമസ് എന്നിവർ സംസാരിച്ചു. സൂമ്പ ഡാൻസിന് അധ്യാപകരായ അശ്വതി ആർ,ലിമി സി എം, ആതിര വിപി,ചിത്ര കെ എസ് എന്നിവർ നേതൃത്വം നൽകി
സൂമ്പ ഡാൻസിനു ചാവക്കാട് എംആർ രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭം കുറിച്ചു
