പുന്നയൂർ:പുന്നയൂർ ഏരിയമ്മൽ ഭഗവതി ക്ഷേത്രത്തിൽമോഷണം.ഭണ്ഡാരങ്ങൾ പൊളിച്ച് പണം കവർന്നു.തിലപ്പള്ളിയുടെ വാതിൽ,ഓഫീസ് റൂം പൂട്ട് എന്നിവയും പൊളിച്ചിട്ടുണ്ട്.10000 രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.ഇന്ന് പുലർച്ചെ 5 മണിയോടെ ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിയാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്.ഉടൻതന്നെ ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയും. ക്ഷേത്രം ഭാരവാഹികൾ ഗുരുവായൂർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
പുന്നയൂർ ഏരിയമ്മൽ ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരങ്ങൾ പൊളിച്ച് പണം കവർന്നു
