വൈലത്തൂർ സെൻ്റ് ഫ്രാൻസിസ് യുപി സ്കൂളിൽ പ്രവേശനോത്സവം 

വടക്കേക്കാട് : വൈലത്തൂർ സെന്റ് ഫ്രാൻസിസ് യുപി സ്കൂളിൽ നടന്ന പ്രവേശനോത്സവം വർണ്ണഭമായി.ചടങ്ങ് വടക്കേക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ നബീൽ എൻ എം കെ ഉദ്ഘാടനം ചെയ്തു.പിടിഎ വൈസ് പ്രസിഡണ്ട് രമേഷ് ചേമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ബിജിപോൾ ആശംസാ പ്രസംഗം നടത്തി.സ്റ്റാഫ് പ്രതിനിധി ആൻ്റണി മാസ്റ്റർ സ്കൂൾ മികവിനെ കുറിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഷാർജി ഇഗ്നേഷ്യസ് സ്വാഗതവും എം എൻ നാരായണൻ നമ്പൂതിരി നന്ദിയു പറഞ്ഞു.ചടങ്ങിൽ എൽഎസ്എസ് വിജയികളെ അനുമോദിക്കലും മധുര പലഹാരം വിതരണവും നടന്നു. അധ്യാപകരായ പത്മിനി,നിജി,വിനോജ് എന്നിവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *