ഗുരുവായൂർ:കേരള സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന് ഗുരുവായൂർ ഒരുങ്ങി. വൈവിധ്യമാർന്ന പരിപാടികളോടെ ഫെബ്രു.18,19 തിയതികളിലായി ആഘോഷം നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ത്രിതല പഞ്ചായത്ത് സംവിധാനത്തിന് അടിത്തറ പാകിയ ബൽവന്തറായി മേത്ത പഞ്ചായത്ത് രാജിന് നൽകിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 19 വർഷം തോറും “തദ്ദേശ ദിനം”ആയി ആചരിക്കപ്പെടുന്നു.കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ഈ വർഷത്തെ തദ്ദേശ ദിനാഘോഷം 18,19 തീയതികളിൽ വിവിധ പരിപാടികളോടെ ഗുരുവായൂരിൽ വച്ച് നടത്തപ്പെടും.തദ്ദേശ വകുപ്പിലെ വിവിധ വിഭാഗങ്ങളെ ചേർത്ത് കൊണ്ട് പൊതു സർവ്വീസ് രൂപീകരിച്ചതിന് ശേഷമുള്ള രണ്ടാമത്തെ തദ്ദേശ ദിനാഘോഷത്തിനാണ് ഗുരുവായൂർ സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ,തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.എൽ.എ മാർ, തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥന്മാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് 14 മുതൽ വ്യത്യസ്‌തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നു. വ്യത്യസ്‌ത വിഷയങ്ങളിലുള്ള സെമിനാറുകൾ,ചർച്ചകൾ എന്നിവ കൂടാതെ കലാരംഗത്തെ പ്രമുഖർ അവതരിപ്പിക്കുന്ന കലാപരിപാടികൾ, കലാ-കായിക മത്സരങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു. മികച്ച പ്രവർത്തനം കാഴ്ച വെച്ച തെരഞ്ഞെടുക്കപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി അന്നേ ദിവസം വിതരണം ചെയ്യും 14 ന് 3 മണിയ്ക്ക് എക്‌സിബിഷൻ ഉദ്ഘാടനവും, വൈകിട്ട് 7 ന് പ്രശസ്‌ത ഗായകൻ പത്മകുമാർ നയിക്കുന്ന ‘നിറവ്’ സംഗീത നിശയും15 – ന് ഇരുപതിൽ പരം തദ്ദേശ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന വിളംബര ഘോഷയാത്രയും വൈകീട്ട് 7 ന് മല്ലാരി ടീം അവതരിപ്പിക്കുന്ന വാദ്യോപകരണ സംഗീത
പരിപാടിയും നടക്കും.16 ന് വൈകിട്ട് 7 ന് ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന ‘പാട്ടും പടവെട്ടും’എന്ന നവീന നാടൻ പാട്ട് ദ്യശ്യ കലാമേളയും ഉണ്ടാകും 17 ന് വൈകീട്ട് ആറ് മണിക്ക് പ്രൊഫ.ആർ.എൽ.വി രാമകൃഷ്ണൻ & ടീം അവതരിപ്പിക്കുന്ന ‘ന്യത്ത ത്രയം’ വൈകിട്ട് 8 മുതൽ
ചലച്ചിത്രതാരം കൃഷ്‌ണ പ്രഭ അവതരിപ്പിക്കുന്ന മെഗാഷോയും ഉണ്ടാകും. 18 വൈകിട്ട് 6 മുതൽ ഗായകൻ പി ജയചന്ദ്രൻ അനുസ്മരണാർത്ഥം ഉപാസന എന്ന പരിപാടിയും തദ്ദേശദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിട്ടുണ്ട്. 19 ന് സമാപന സമ്മേളനവും പുരസ്കാര വിതരണം നടക്കും കേരളത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനത്തിനുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ എൻ കെ അക്ബർ എം എൽ എ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്,തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ സാജു സെബാസ്റ്റ്യൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
തദ്ദേശദിനാഘോഷത്തിന് ഗുരുവായൂർ ഒരുങ്ങി…വൈവിധ്യമാർന്ന പരിപാടികളോടെ 18,19 തിയതികളിലാണ് ആഘോഷം
