ഗുരുവായൂർ:ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠ,അക്ഷര ശ്ലോകമൽസരങ്ങൾ നവംബർ 9,10 തീയതികളിൽ നടക്കും.ഡിസംബർ 13നാണ് ഇത്തവണ നാരായണീയ ദിനം.ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് ദശക പാഠമൽസരങ്ങൾ.നവംബർ 9 ന് രാവിലെ 9 മണി മുതൽ എൽ.പി, യുപി,എച്ച്.എസ് വിഭാഗം ദശക പാഠ മത്സരങ്ങൾ നടക്കും.എച്ച്.എസ്. വിഭാഗത്തിൻ്റെ അക്ഷരശ്ശോക മൽസരവും അന്നേദിവസം നടക്കും.നവംബർ പത്തിന് രാവിലെ 9 മുതൽ എച്ച്.എസ്.എസ് കോളേജ് സംയുക്ത വിഭാഗത്തിൻ്റെ ദശക പാഠ,അക്ഷരശ്ലോക മൽസരവും നടക്കും.മുതിർന്നവർക്കുള്ള അക്ഷരശ്ലോക മൽസരവും നവംബർ 10 ന് നടക്കും.എൽ.പി. വിഭാഗം – (34, 35 ) ദശകങ്ങൾ,യു.പി വിഭാഗം (27, 28, 29 ) ദശകങ്ങൾ,ഹൈസ്ക്കൂൾ വിഭാഗം (57,58,59,60) ദശകങ്ങൾ,
കോളേജ് വിഭാഗം (54,55,56,57,58) ദശകങ്ങൾ. കൂടുതൽ
വിവരങ്ങൾക്ക് 0487-2556335 Extn: 299,292 നമ്പറിൽ ബന്ധപ്പെടാം.
നാരായണീയം ദശക പാഠ, അക്ഷരശ്ലോക മൽസരങ്ങൾ നവംബർ 9,10 തീയതികളിൽ
