പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് അപകടം. ഷൊർണൂർ പാലത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം.റെയിൽവെയുടെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് സേലം സ്വദേശികളായ ലക്ഷ്മൺ,വള്ളി,ലക്ഷ്മൺ, റാണി എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പുഴയിലേക്ക് വീണ ഒരാളുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമം നടക്കുകയാണ്.
ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് തൊഴിലാളികൾ മരിച്ചു
