വടക്കേക്കാട്:അഞ്ഞൂരിൽ കുടുംബ ക്ഷേത്രങ്ങളിൽ മോഷണം.അഞ്ഞൂർ കരുവമ്പായി കോടത്തൂർ ക്ഷേത്രത്തിലും അഞ്ഞൂർ സെൻ്ററിലെ കേളു തറവാട് ക്ഷേത്രത്തിലുമാണ് മോഷണം. ഈ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കേളു വീട്ടിൽ സജീവിൻ്റെ ഏക്ടീവ സ്കൂട്ടറും മോഷണം പോയി.വീടിനു സമീപത്തായിരുന്നു സ്കൂട്ടർ വെച്ചിരുന്നത്.ഭണ്ഡാരത്തിൻ്റെ പൂട്ട് പൊളിച്ചാണ് മോഷണം. കോടത്തൂർ ക്ഷേത്രത്തിലെ അഞ്ചോളം ഭണ്ഡാരങ്ങളുടെ പൂട്ട് പൊളിച്ചിട്ടുണ്ട്. രണ്ട് ക്ഷേത്രങ്ങളിൽ നിന്നായി രണ്ടായിരം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ഫിങ്കർ പ്രിൻ്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി
അഞ്ഞൂരിൽ കുടുംബ ക്ഷേത്രങ്ങളിൽ മോഷണം;കള്ളൻ സ്കൂട്ടറും മോഷ്ടിച്ചു കടന്നു
