ഗുരുവായൂർ: ദേവസ്വം കീഴേടം കാവീട് കാർത്ത്യായനി ദേവീ ക്ഷേത്രത്തിൽ ക്ഷേത്ര സേവാ സമിതിയുടെയും കാവീട് ഗോശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഗോപൂജ നടത്തി. ഗോശാല കൃഷ്ണക്ഷേത്രത്തിൽ നിന്നും താലപ്പൊലി. വാദ്യഘോഷം, നാമജപം എന്നിവയോടെ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് ഗോശാലയിലെത്തി അനൂപ് ശർമ്മയുടെ കാർമ്മികത്വത്തിൽ ഗോപൂജ നടത്തി. കൈപറമ്പ് രാധേശ്യാം മന്ദിർ സ്വാമികളുടെ ഭക്തിസാന്ദ്രമായ ഭജനയും നടന്നു. സമിതി പ്രസിഡണ്ട് ഹേമ, സെക്രട്ടറി ഡോ. സുരേഷ് നായർ, ട്രഷറർ കരുണാകര പണിക്കർ, എന്നിവർ നേതൃത്വം നൽകി. സമിതി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു
ഗുരുവായൂർ ദേവസ്വം കീഴേടം കാവീട് കാർത്ത്യായനി ദേവീ ക്ഷേത്രത്തിൽ ഗോപൂജ നടത്തി
