ചാവക്കാട് നഗരസഭ തല പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു

ചാവക്കാട് :പുത്തനുടുപ്പും പുഞ്ചിരിയുമായി അക്ഷരമുറ്റത്തേക്ക് എത്തിയ കുരുന്നുകളെ വരവേറ്റ് നഗരസഭ തല സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ എ. എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ശ്രീലേഖ നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. രഞ്ജിത് കുമാർ, പിടിഎ അംഗങ്ങൾ, ഒ.എസ്.എ പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.വിദ്യാലയത്തിലേക്ക് പുതുതായി കടന്നുവന്ന വിദ്യാർത്ഥികളെ മധുരവും പുത്തൻ പഠനോപകരണങ്ങളും നൽകിയാണ് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വരവേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *