ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററെ മാറ്റി; കല്കടർക്ക് താത്ക്കാലിക ചുമതല

ഗുരുവായൂര്‍: ദേവസ്വം അഡ്മിനിസ്‌ട്രേറ്ററെ സര്‍ക്കാര്‍ സ്ഥലം മാറ്റി .അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഒ.ബി. അരുണ്‍കുമാറിൻ്റെ ഡപ്യൂട്ടേഷന്‍ റദ്ദാക്കി മാതൃവകുപ്പിലേക്ക് തിരികെ വിളിച്ച് ഉത്തരവിറങ്ങി.പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയാണ് അരുണ്‍കുമാര്‍.ഇദ്ദേഹത്തിന് ജൂണ്‍ ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കാന്‍ മാര്‍ച്ച് 26ന് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന തലത്തിലുള്ള ഭരണ മാറ്റമാണ് ഡെപ്യൂട്ടേഷന്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് കാരണം. താത്ക്കാലികമായി കലക്ടര്‍ക്ക് ചുമതല കൈമാറാനാണ് തീരുമാനം.ദേവസ്വത്തിൽ ഒരു വർഷം സേവനം ചെയ്തിട്ടും കാര്യമായ ഒരു മാറ്റം വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.ഗുരുവായൂർ ദേവസ്വത്തിന്റെ സ്ഥലത്ത് ഗോശാല നിർമിച്ച സ്ഥലവും കെട്ടിടവും സ്വകാര്യ സ്വത്ത് ആയി കൊണ്ട് നടക്കുന്ന തമിഴ് നാട് സ്വദേശിയിൽ നിന്നും അത് തിരിച്ചു പിടിക്കാൻ പോലും ഒരു വർഷ കാലാവധി ലഭിച്ചിട്ടും അരുൺ കുമാറിന് കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.കെ പി വിനയൻ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന കാലത്ത് മുൻ ഭരണ സമിതിയാണ് ഗോശാലക്കായി ക്ഷേത്രത്തിനു മുന്നിൽ സ്ഥലം തമിഴ്നാട് സ്വദേശിയായ വ്യവസായിക്ക് പതിച്ചു നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *