ഗുരുവായൂര്‍ നഗരസഭ- അമലം നഗരഹൃദയം- ശുചീകരണ യഞ്ജം നടത്തി


ഗുരുവായൂര്‍:നഗരസഭ- അമലം നഗരഹൃദയം- ശുചീകരണ യഞ്ജം നടത്തി
സ്വച്ഛ് സര്‍വ്വേഷന്‍ 2026 ന്‍റെ ഭാഗമായി, മണ്ഡല മകരവിളക്ക് ശബരിമല തീര്‍ത്ഥാടന കാലത്തിനു ശേഷമുളള സമ്പൂര്‍ണ്ണ നഗരശുചീകരണ നടത്തി. നഗരസഭക്ക് മുന്നിലുള്ള ക്ഷേത്രപ്രവേശന സത്യാഗ്രഹ മൈതാനം, കിഴക്കേനടയിലുളള ദേവസ്വം പാര്‍ക്കിങ്ങ് ഗ്രൌണ്ട്, റെയില്‍വേ മേല്‍പ്പാലത്തിന്‍റെ അടിവശം എന്നിവ ഉള്‍പ്പടെയുളള സ്ഥലങ്ങളിലെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന്‍, വൈസ് ചെയര്‍പേഴ്‌സന്‍ കെ.കെ. ജോതിരാജ് എന്നിവരുടെ നേതൃത്വം നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ബിന്ദു അജിത്കുമാര്‍, വി. അനൂപ്, എ.ടി. ഹംസ, കൗണ്‍സിലര്‍മാരായ ഉണ്ണികൃഷ്ണന്‍ കരുമത്തില്‍, പി. രമേഷ്‌, വി.എസ്. നവനീത്, രജിത സുധീഷ്, ജലീല്‍ പണിക്കവീട്ടില്‍, പി.കെ. മഹിജ, മഹേഷ്, ക്ലീന്‍ സിറ്റി മാനേജര്‍ കെ.സി. അശോക് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹര്‍ഷിദ് എസ്, സുരേഷ് കുമാര്‍, റിജേഷ് എം ഡി, സിബി പ്രവീണ്‍, രാഖി രഘുനാഥ്, അനീസ് ഐ, ലക്ഷ്മി സി, സുജിത്കുമാര്‍ എ ബി, രശ്മി കെ സി, കെ.എസ്. പ്രദീപ് എന്നിവര്‍ ഉള്‍പ്പടെ നൂറോളം പേര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കുചേര്‍ന്നു. തീര്‍ത്ഥാടനകാലത്ത് നഗരപ്രദേശം ശുചിയാക്കി നിലനിര്‍ത്താന്‍ അഹോരാത്രം പ്രവര്‍ത്തിച്ച ശുചീകരണ ജീവനക്കാരെ ചെയര്‍പേഴ്‌സന്‍ സുനിത അരവിന്ദന്‍ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *