പുന്നയൂർക്കുളം:അമേരിക്കൻ മലയാളിയും എഴുത്തുകാരനുമായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ പുറത്തിറങ്ങുന്നു.ജനുവരി 25ന് വൈകിട്ട് 3. 30ന് പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ നേതൃത്വത്തിൽ “പറക്കും പക്ഷിയെ പ്രണയിക്കുന്നവർ” പുസ്തകം ഡോക്ടർ എം എൻ കാരശ്ശേരി പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പുന്നയൂർക്കുളം കമല സുരയ്യ സാംസ്കാരിക സമുച്ചയത്തിൽ നടത്തുന്ന പരിപാടിയിൽ ഡോക്ടർ ഖദീജ മുംതാസ് പുസ്തകം ഏറ്റുവാങ്ങും. ടി മോഹൻ ബാബു പുസ്തക പരിചയം നടത്തും. ചടങ്ങിൽ എഴുത്തുകാരനും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായ സുരേന്ദ്രൻ മങ്ങാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും.
എച്ച് ആൻഡ് സി ബുക്ക് ആണ് പുസ്തകപ്രസാദകർ.ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുൾ- പുന്നയൂർക്കുളത്തിന്റെ ഏഴാമത്തെ പുസ്തകമാണ് പറക്കും പക്ഷിയെ പ്രണയിക്കുന്നവർ. കമല സുരയ്യ പ്രകാശനം ചെയ്ത “സ്നേഹസൂചി” എന്ന കവിത സമാഹാരമാണ് ആദ്യ പുസ്തകം. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശേരി, പുന്നയൂർക്കുളം സഹകരണ ബാങ്ക് പ്രസിഡണ്ട് പി ഗോപാലൻ, നാലപ്പാടൻ സാംസ്കാരിക സമിതി പ്രസിഡണ്ട് ടി പി ഉണ്ണി തുടങ്ങിയവർ ആശംസകൾ അർപ്പിക്കുന്ന പ്രകാശന ചടങ്ങിൽ 450 രൂപ വിലയുള്ള പുസ്തകം 300 രൂപയ്ക്ക് ലഭ്യക്കും. പുന്നയൂർക്കുളം സാഹിത്യ സമിതി അംഗങ്ങളായ നിരവധി പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഭാരവാഹികളായ സമിതി പ്രസിഡണ്ട് ഉമ്മർ അറക്കൽ, എഴുത്തുകാരൻ അബ്ദുൽ പുന്നയൂർക്കുളം, കെ ബി സുകുമാരൻ, സക്കരിയ കുന്നച്ചംവീട്ടിൽ, ഹക്കീം വെളിയത്ത് തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു
അബ്ദുൾ പുന്നയൂർക്കുളത്തിന്റെ നോവൽ “പറക്കും പക്ഷിയെ പ്രണയിക്കുന്നവർ” പ്രകാശനം ഞായറാഴ്ച
