പുന്നയൂർക്കുളം:ബിജെപി വടക്കേക്കാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക നേതൃ നിശാശില്പശാല നടത്തി. വരാൻ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ ആസൂത്രണം ചെയ്യുന്നതിനായാണ് ശില്പശാല സംഘടിപ്പിച്ചത്. അഞ്ഞൂർ പൂങ്ങാട് സരസ്വതി കൺവെൻഷൻ സെൻ്ററിൽ നടന്ന ശില്പശാല മുൻ ജില്ല വൈസ് പ്രസിഡൻ്റ് ദയാനന്ദൻമാംമ്പുള്ളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ദിലീപ് കളിയംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി കെ.ആർ ബൈജു ക്ലാസെടുത്തു. മണ്ഡലം ജന. സെക്രട്ടറി സുജയൻ മാംമ്പുള്ളി, പഞ്ചായത്ത് ജന. സെക്രട്ടറി സുഭാഷ് വെങ്കളത്ത്, മണ്ഡലം കമ്മറ്റി അംഗങ്ങളായ വി.എ ബാബു, സുരേഷ്, പി.യു സബീഷ്, അരുൺ മേലിട്ട് , ടി.ജി ജനാർദ്ദനൻ, വി. ശശി, ധനുഷ് താമരശ്ശേരി തുടങ്ങിയവർ പങ്കെടുത്തു
ബിജെപി വടക്കേക്കാട് പഞ്ചായത്ത് നേതൃ ശില്പശാല
