പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റായി യുഡിഎഫ് 17-ാം വാർഡ് അംഗം റസ് ല റഹീമിനെ തെരഞ്ഞെടുത്തു. ഐപി രാജേന്ദ്രൻ റസ് ല റഹീംമിൻ്റെ പേര് നിർദേശിച്ചു. ആർ പി ബഷീർ പിൻതാങ്ങി. എൽഡിഎഫിലെ ഷൈബ ദിനേശൻ്റെ പേര്
ബാബു മാഷ് നിർദ്ദേശിച്ചു. ഷെഫീന മുനീർ
പിൻതാങ്ങി. 16 വോട്ട് റസ് ലക്കും 5 വോട്ട് ഷൈബക്കും ലഭിച്ചു. ഒരു വോട്ട് അസാധുവായി. പി. ബാബുമോൻ വരണാധികാരി യായിരുന്നു. തുടർന്ന് റസ് ല റഹീം സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ചടങ്ങിൽ യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ പി.എ നസീർ, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എം അമീർ,ഡി.സി. സി സെക്രട്ടറി എം.വി ഹൈദരലി,മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി ബഷീർ,ഡി.സി.സി എക്‌സിക്യുട്ടീവ് അംഗം ഉമ്മർ മുക്കണ്ടത്ത്, മുസ്ലിം ലീഗ് ജില്ല ഭാരവാഹികളായ എം.വി ഷെക്കീർ,സി അഷ്‌റഫ്,പഞ്ചായത്ത് സെക്രട്ടറി എൻ.വി ഷീജ,ആർ.വി മുഹമ്മദ്ക്കുട്ടി,ഐ.പി രാജേന്ദ്രൻ,സി മുഹമ്മദലി,കെ.കെ ഷുക്കൂർ,ടി.കെ ഉസ്മാൻ,സി ഷംസുദീൻ,എ.വി അലി, ആർ.വി അഹമ്മദ് കബീർ ഫൈസി,നസീമ ഹമീദ്, ബിൻസി റഫീഖ് എന്നിവർ അനുമോദനം അർപ്പിച്ചു.
റസ് ല റഹീം പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ്
