ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭഗവതിക്ക് താലപ്പൊലി സംഘത്തിൻ്റെ പുണ്യ പ്രസിദ്ധമായ താലപ്പൊലിയുത്സവം ആഘോഷിക്കുകയാണ്. ക്ഷേത്ര ചടങ്ങുകൾക്കു ശേഷം രാവിലെ 11.30 നു നട അടച്ചതോടെ ഭഗവതിയുടെ പുറപ്പാട് ചടങ്ങുകൾക്ക് തുടക്കമായി. ഉച്ചയ്ക്ക് 12ന് സർവ്വാഭരണ വിഭൂഷയായി ഭഗവതി കാവിറങ്ങി.പിന്നെ ഭക്തർക്കിടയിലായി. മൂന്നരയോടെ പറകൾ ഏറ്റുവാങ്ങി ഭഗവതി മഞ്ഞളിൽ ആറാടി. ഭക്തിസാന്ദ്രമാർന്ന ചടങ്ങിൽ പങ്കെടുത്ത് പറ സമർപ്പിക്കാൻ നൂറു കണക്കിന് ഭക്തരെത്തി. ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ,താലപ്പൊലി സംഘം ഭാരവാഹികൾ എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായി
ഭക്തിസാന്ദ്രം ഇടത്തരികത്ത് കാവ് താലപ്പൊലി
