പുന്നയൂർക്കുളം:അകലട്ടെ ലഹരി… ഉണരട്ടെ മൂല്യവും ബാല്യവും. എന്ന ആശയം അടിസ്ഥാനപ്പെടുത്തി ബാലഗോകുലം ഗുരുവായൂർ ജില്ല സംഘടിപ്പിച്ച സംഭാവന സ്നേഹ സംഗമം വടക്കേക്കാട് എസ് എച്ച് ഒ. കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗോകുലം ജില്ലാ അധ്യക്ഷൻ കെഎം പ്രകാശൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ല അധ്യക്ഷൻ പി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സംഘചാലക് പി എൻ മുരളീധരൻ. ടിപി ഉണ്ണി. സുദേവ് മുല്ലശ്ശേരി. ബാബു അയോധ്യ. എന്നിവർ പ്രസംഗിച്ചു. രമിത ടീച്ചർ സ്വാഗതവും മധു കുഴിങ്ങര നന്ദിയും രേഖപ്പെടുത്തി. രഞ്ജിത്ത് ആനയോടത്ത് . എം എസ് രാജൻ. ടി അശോകൻ. ജിതേഷ് വൈലത്തൂർ. ശ്രീലക്ഷ്മി. അനിൽകുമാർ അരുവായി. വി പ്രസാദ്. വിഎസ് സുമിത്ത് . എംജി സുരേഷ് മാധവൻ പെരിയമ്പലം എന്നിവർ നേതൃത്വം നൽകി
ബാലഗോകുലം സംഭാവന സ്നേഹ സംഗമം സംഘടിപ്പിച്ചു
