ജില്ലയിൽ ഇടിമിന്നലോടുകുടിയ വേനൽ മഴക്ക് സാധ്യത

തൃശൂർ:സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ വേനൽമഴ ലഭിക്കുമെന്ന് ‌സൂചന.വരുന്ന മണിക്കൂറിൽ തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം മുതൽ വയനാട് വരെ 12 ജില്ലകളിൽ വേനൽമഴ ലഭിക്കുമെന്നാണ് സൂചന.
അതേസമയം സംസ്ഥാനത്ത് മൂന്നു ദിവസം നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് വിവരം. മദ്ധ്യ,വടക്കൻ ജില്ലകളിലായിരിക്കും കൂടുതൽ. കിഴക്കൻ കാറ്റ് സജീവമായതിനെ തുടർന്നാണിത്. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *