പുന്നയൂർ: ഗ്രാമപഞ്ചായത്ത്
ജനകീയാസൂത്രണ പദ്ധതി 2024-25 ൽഉൾപ്പെടുത്തി
കുറ്റിക്കുരുമുളക് തൈ വിതരണം ചെയ്തു.ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപെട്ടവരും,മുൻകൂട്ടി ബുക്ക് ചെയ്തവരുമായ കർഷകർക്കാണ് കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേന്ദ്രൻ നിർവഹിച്ചു.വൈസ് പ്രസിഡണ്ട് സുഹറ ബക്കർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ. അറാഫത്ത്,എ.സി. ബാലകൃഷ്ണൻ,റസീന ഉസ്മാൻ, ഷൈബ ദിനേശൻ,സിഡിഎസ് ചെയർപേഴ്സൺ അനിത സുരേഷ്,കൃഷി ഓഫീസർ ഗംഗാദത്തൻ,എഡിസി മെമ്പർമാർ,കർഷക സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഒരു ഗുണഭോക്താവിന് അഞ്ചു തൈ വീതം 500 ഗുണഭോക്താക്കൾക്ക് 2000 തൈകളാണ് വിതരണം ചെയ്തത്
പുന്നയൂർ പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈ വിതരണം
