ലഹരിക്കെതിരെ ജൻ ജാഗ്രത സദസ് നടത്തി


പുന്നയൂർക്കുളം:കുട്ടികളിലും, യുവജനങ്ങളിലും പിടി മുറുക്കിയിട്ടുള്ള മയ്ക്കുമരുന്ന് ലഹരിക്കെതിരെ പുന്നയൂർക്കുളം മർച്ചെന്റസ് അസോസിയേഷൻ സംഘടിപ്പിച്ച ജൻ ജാ ഗ്രത സദസ് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവീസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട്‌ ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷത വഹിച്ചു.വടക്കേകാട് സി. ഐ. അനിൽകുമാർ പ്രഭാഷണം നടത്തി,
കുന്നത്തൂർ റെസിഡൻസ് അസോസിയേഷൻ ജനറൽ കൺവീനർ ഉമ്മർ അറക്കൽ,സഹകരണ ബാങ്ക് പ്രസിഡണ്ട്‌ പി. ഗോപാലൻ,ഏകോപന സമിതി നിയോജക മണ്ഡലം ജന. കൺവീനർ ജോജിതോമസ്,
യൂണിറ്റ് ഭാരവാഹികളായകെ. എം. പ്രകാശൻ, എം. വി. ജോസ്,ഐ. കെ. സച്ചിദാനന്ദൻ, വി. കെ. അബ്‌ദുൾ ഷുക്കൂർ, എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുൻപ് കുന്നത്തൂർ സെന്ററിൽ നിന്ന് സമ്മേളന സ്ഥലത്തേക്ക് നടത്തിയ ബോധവൽക്കരണറാലിക്ക് വി.ജി. ബാലകൃഷ്ണൻ, ഏ. മുഹമ്മദാലി, കുന്നത്തൂർ റെസിഡൻസ് അസോസിയേഷൻ, വായോമിത്ര ക്ലബ്‌ എന്നിവയുടെ ഭാരവാഹികളും നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *