പുന്നയൂർക്കുളം പാപ്പാളി ബീച്ചിൽ തിമിംഗലത്തിന്റെ ജഡം അടിഞ്ഞു

പുന്നയൂർക്കുളം: പാപ്പാളി ബീച്ചിൽ തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അണ്ടത്തോട് കൊർദോവ ബീച്ചിൽ തിമിംഗലം ചത്ത് അടിഞ്ഞ നിലയിൽ നാട്ടുകാർ ആദ്യം കണ്ടത്. തിരയിൽ ഒഴുകി നടന്ന ജഡം രാവിലെയോടെ പാപ്പാളി തീരത്ത് എത്തി. വാർഡ് മെമ്പർ ഷാനിബ മൊയ്തുണ്ണി, പി.എസ്. അലി എന്നിവർ വിവരം അറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഗീവർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ്, ധനേഷ്, രഞ്ജിത്ത്, ഡോ: അനൂപ്, നാട്ടുകാരായ സൈനുദ്ധീൻ പാപ്പാളി, ഷിനാസ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. 15 മീറ്ററോളം നീളമുള്ള തിമിംഗലം പൂർണ്ണമായും കരയിലല്ലാത്ത കാരണം സംസ്കരണ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വിവരം അറിഞ്ഞു മുനക്കക്കടവ് കോസ്റ്റൽ പോലീസ് എസ് ഐ കെ ബി ജലീൽ, ഉദയൻ, സഞ്ജയ്‌, വടക്കേക്കാട് പോലീസ് എസ്ഐ ബാബു, മെമ്പർ മൂസ ആലത്തയിൽ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *